Follow the News Bengaluru channel on WhatsApp

ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായി,15 സീറ്റിൽ സിപിഎം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ഇടതുമുന്നണി. ​സി.​പി.​എം​ 15​ ​സീ​റ്റി​ലും​ ​സി.​പി.​ഐ​ ​നാ​ലു​ ​സീ​റ്റി​ലും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​ഒ​രു​ ​സീ​റ്റി​ലും​ ​മ​ത്സ​രി​ക്കും. ഇ​ന്നലെ ചേ​ർ​ന്ന​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ലാ​ണു​ ​തീ​രു​മാ​നം.​ ​ആ​ർ.​ജെ.​ഡി​യും​ ​ഒ​രു​ ​സീ​റ്റി​നാ​യി​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും​ ​നി​ല​വി​ലെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യം​ ​ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന​ ​മു​ന്ന​ണി​ ​നി​ല​പാ​ട് ​അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഏ​റെ​ ​ഗു​ണം​ ​ചെ​യ്‌​തെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​സ​മ​ര​ത്തി​നു​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​നേ​താ​ക്ക​ൾ​ ​അ​ഭി​ന​ന്ദി​ച്ചു.​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​യും​ ​ഡി.​എം.​കെ​ ​മ​ന്ത്രി​മാ​രേ​യും​ ​പ​ങ്കെ​ടു​പ്പി​ച്ച​തു​ ​ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള​ ​സ​മ​ര​ത്തി​ന്റെ​ ​പ്ര​സ​ക്തി​ ​കൂ​ട്ടി​യെ​ന്നും​ ​വി​ല​യി​രു​ത്തി.

തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. ഈ സീറ്റുകളിലൊഴികെയുള്ള പാർട്ടിസ്ഥാനാർഥികളെ കണ്ടെത്താനുള്ള അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. അതത് ജില്ലാഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾകൂടി പരിഗണിച്ചാകും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടനെ സ്ഥാനാർഥികളുടെ പ്രഖ്യാപനവും നടത്തണമെന്നാണ് സി.പി.എം. കണക്കാക്കുന്നത്. അതിനാണ്, അടിയന്തരമായി ശനിയാഴ്ചതന്നെ എൽ.ഡി.എഫ്. യോഗംവിളിച്ച് സീറ്റുവിഭജനം പൂർത്തിയാക്കിയത്.ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്കുള്ള ശില്പശാല പൂർത്തിയാക്കിയതിനുശേഷമുള്ള സംസ്ഥാനസമിതിയാണ് ഞായറാഴ്ച തുടങ്ങുന്നത്. കേരളത്തിലെ സമീപകാല രാഷ്ട്രീയ വിഷയങ്ങളിലെല്ലാമുള്ള പാർട്ടി വിശദീകരണം ശില്പശാലയിലൂടെ നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധസമീപനം കേന്ദ്രമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള നിർദേശവുംനൽകി. ഇതിനുശേഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി രൂപംനൽകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.