Follow the News Bengaluru channel on WhatsApp

മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ഘോഷിന് പുറമേ, സുഷ്മിത ദേവ്, മുഹമ്മദ് നദീമുല്‍ ഹഖ്, മമത ബാല ഠാക്കൂര്‍ എന്നിവരെയും തൃണമൂല്‍ ഉപരിസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 15-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. യുപിയിലെ പത്ത് സീറ്റുകളിലേയ്ക്കും കര്‍ണാടകയിലെ നാല് സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

മൂന്നു പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‌ലുക്ക്, ഇന്ത്യൻ എക്‌സ്പ്രസ്, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ജേര്‍ണലിസ്റ്റാണ് സാഗരിക. ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോഡ്‌സ് സ്‌കോളർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ഭാര്യയാണ്. ഇന്ദിര- ദ മോസ്റ്റ് പവർഫുള്‍ പ്രൈം മിനിസ്റ്റർ, അടല്‍ ബിഹാരി വാജ്‌പേയി- ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റർ, ദ ജിൻ ഡ്രിങ്കേഴ്‌സ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.