Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; മാണ്ഡ്യയിൽ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ലെന്ന് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റ്‌ ലഭിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജെഡിഎസ് യൂത്ത് വിംഗ് പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമി. കഴിഞ്ഞ നാല് ദിവസമായി തൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ താനും കേട്ടിരുന്നുവെന്നും എന്നാൽ ഇത് സത്യമല്ലെന്നും നിഖിൽ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് നിഖിൽ, സുമലത എംപിയോട് പരാജയപ്പെട്ടിരുന്നു. പാർട്ടി നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും മാണ്ഡ്യയിൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് നിഖിൽ വ്യക്തമാക്കി.

പാർട്ടി പ്രവർത്തനത്തിനായി അടുത്തിടെ മാണ്ഡ്യയിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും നിഖിൽ പറഞ്ഞു. എന്നാൽ പാർട്ടിയുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജെഡിഎസ്-ബിജെപി സഖ്യം ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനും എല്ലാവിധ പ്രവർത്തനങ്ങളും ഉറപ്പാക്കും.

ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളും ജെ.ഡിഎസ് ഉന്നത നേതൃത്വവും സീറ്റ്‌ വിഭജനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും നിഖിൽ കൂട്ടിച്ചേർത്തു. മാണ്ഡ്യയിലെയും ഹാസനിലെയും സീറ്റ് വിഭജനത്തെ ബിജെപി നേതാവും മുൻ എം.എൽ.എയുമായ പ്രീതം ഗൗഡ അടുത്തിടെ രൂക്ഷമായി വിമർശിച്ചിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.