Follow the News Bengaluru channel on WhatsApp

പശുക്കളെ ഫ്രീഡം പാർക്കിലെത്തിച്ച് പ്രതിഷേധം; ബിജെപി നേതാക്കൾക്കെതിരെ കേസ്

ബെംഗളൂരു: കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധത്തിന് പശുക്കളെ ഉപയോഗിച്ച ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. ഒമ്പത് പേർക്കെതിരെയാണ് കേസ്. കോൺഗ്രസ് ഗോ-വിരോധരെന്ന് ചൂണ്ടിക്കാട്ടി നടന്ന പ്രതിഷേധത്തിനായി ആറ് പശുക്കളെയാണ് ഫ്രീഡം പാർക്കിലേക്ക് കൊണ്ടുവന്നത്.

മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സിറ്റി പോലീസ് പറഞ്ഞു. പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ് വാഹനങ്ങളിലേക്ക് കയറ്റാൻ ശ്രമിക്കവേ നേതാക്കൾ പശുക്കളെയും ഒപ്പം കൂട്ടാൻ നിർബന്ധിച്ചതായി പോലീസ് പറഞ്ഞു. പശുക്കളെ ബലമായി പോലീസ് ബസിലേക്ക് നേതാക്കൾ കയറ്റാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധങ്ങൾക്കിടയിൽ പരിഭ്രാന്തരായ പശുക്കൾ വിവിധ ദിശകളിലേക്ക് ഓടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

സംഭവത്തിൽ ഉപ്പാർപേട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടർ പ്രശാന്ത് നൽകിയ പരാതിയിലാണ് കേസെടുത്തത്. പി. രാജീവ്, പാട്ടീൽ നടഹള്ളി, ഹരീഷ്, സപ്തഗിരി ഗൗഡ തുടങ്ങിയവർക്കെതിരെയാണ് കേസ്.

പ്രതിഷേധത്തിനായി മൃഗങ്ങളെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. നേതാക്കൾ മനുഷ്യത്വരഹിതമായാണ് പ്രതിഷേധക്കാർ പെരുമാറിയത്. പ്രതിഷേധത്തിനായി പശുക്കളെ വിട്ടുനൽകിയ ഉടമകൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.