Follow the News Bengaluru channel on WhatsApp

പന്തലിൽ തീപിടിച്ച് ഒരു മരണം; കുട്ടികളടക്കം 18 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ പന്തലിനു തീപിടിച്ച് ഒരു മരണം. ചിക്കബല്ലാപുര ഗൗരിബിദാനൂർ ടൗണിൽ ശ്രീരാമകൃഷ്ണ ശാരദാ ദേവി വിദ്യാ മന്ദിറിലാണ് സംഭവം.

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന വാർഷിക കായികമേളയ്ക്കാണ് പന്തൽ കെട്ടിയത്. എന്നാൽ ശക്തമായ കാറ്റടിച്ചപ്പോൾ പന്തൽ പറന്ന് ലൈവ് ഇലക്ട്രിക് വയറിൽ സ്പർശിച്ചതോടെ തീപടരുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് സ്കൂൾ കുട്ടികളടക്കം 18 പേർക്ക് പൊള്ളലേറ്റു.

പരിപാടിയിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ പന്തൽ, സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ കെട്ടിയ 66 കെ.വി. വൈദ്യുതി വയറിലേക്ക് പറന്നു വീഴുകയായിരുന്നു. പന്തൽ പിടിക്കാൻ എത്തിയ ചിലർക്ക് വൈദ്യുതാഘാതമേറ്റു. മധുഗിരി താലൂക്കിലെ നാഗേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള രാഘവേന്ദ്രയാണ് (45) മരിച്ചത്.

പൊള്ളലേറ്റ 18 പേരിൽ രണ്ട് കുട്ടികളും മൂന്ന് മാതാപിതാക്കളും അഞ്ച് അധ്യാപകരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഊർജമന്ത്രി കെ.ജെ.ജോർജ് സ്കൂൾ അധികൃതരുമായി സംസാരിച്ച പൊള്ളലേറ്റവരുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കുമെന്ന് പിന്നീട് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.