Follow the News Bengaluru channel on WhatsApp

സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവം; ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ വീണ് ഒമ്പതു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. വർത്തൂരിലെ പ്രസ്റ്റീജ് ലേക്‌സൈഡ് ഹാബിറ്ററ്റ് അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മന്യ ദമെർലയാണ് (9) മരണപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് പ്രസ്റ്റീജ് ലേക്‌സൈഡ് ഹാബിറ്റാറ്റ് ഹോം ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ദേബാശിഷ് ​​സിൻഹ, പിപിഎംഎസ് വൈസ് പ്രസിഡൻ്റ് ജാവേദ് സഫീഖ് റാവു, നീന്തൽ കുളത്തിന്റെ കരാറുകാരൻ സുരേഷ് ബാബു, ഇലക്‌ട്രിക്കൽ ടെക്‌നീഷ്യൻമാരായ സന്തോഷ് മഹാറാണ, ഗോവിന്ദ് മണ്ഡൽ, ബികാസ് കുമാർ ഫരീദ, ഭക്ത ചരൺ പ്രധാൻ എന്നിവരെയാണ് വർത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രി 8 മണിയോടെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ സ്വിമ്മിംഗ് പൂളിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന മന്യ നീന്തൽക്കുളത്തിൽ വീണ പന്ത് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയും വൈദ്യുതാഘാതമേറ്റ് മരിക്കുകയുമായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഷോർട്ട് സർക്യുട്ടിനെ കുറിച്ച് അപ്പാർട്ട്‌മെൻ്റ് മെയിൻ്റനൻസ് ജീവനക്കാരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ലെന്നും, ഈ അശ്രദ്ധയാണ് മകളുടെ മരണത്തിന് പ്രധാന കാരണമെന്നും കാട്ടി മന്യയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.