Follow the News Bengaluru channel on WhatsApp

റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധിക മരിച്ചു

ബെംഗളൂരു: റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധിക മരിച്ചു. മഹാലക്ഷ്മിപുരത്ത് താമസിക്കുന്ന പി.എസ്. ആശാ റാണിയാണ് മരിച്ചത്. മഹാലക്ഷ്മി മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം.

ശനിയാഴ്ച പുലർച്ചെ 5.30യോടെ ആശ റാണിയുടെ വീട്ടിൽ നിന്ന് 50 മീറ്ററിന് സമീപത്താണ് അപകടം നടന്നത്. ശ്രീരംഗപട്ടണത്തേക്ക് ബന്ധുവിൻ്റെ അന്ത്യകർമങ്ങൾക്കായി ബസ് സ്റ്റോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേയാണ് അപകടം. മകൾക്കും മരുമകനുമൊപ്പമായിരുന്നു ആശ താമസിച്ചിരുന്നത്.

ആശയെ ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി. അപകടം നടന്നത് പുലർച്ചെ ആയിരുന്നതിനാൽ റോഡിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ വൈകി. പിന്നീട് പോലീസ് എത്തിയാണ് ആശയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.