Follow the News Bengaluru channel on WhatsApp

കർണാടക ആർടിസി ബസിടിച്ച് അമ്പതുകാരൻ മരിച്ചു

ബെംഗളൂരു: യെശ്വന്ത്‌പുര മെട്രോ സ്‌റ്റേഷനു സമീപം കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് 50കാരൻ മരിച്ചു. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജേന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ ബസ് മജസ്റ്റിക് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

ജിഎസ്ടി ഓഫീസിലേക്ക് പോവുകയായിരുന്ന രാജേന്ദ്രയുടെ ബൈക്കിലേക്ക് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തുമകുരു ഡിപ്പോയിൽ നിന്നുള്ള കെഎ 06 എഫ് 984 നമ്പർ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ

ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക് നോർത്ത്) ഡി.ആർ. സിരി ഗൗരി പറഞ്ഞു.

സമാനമായ മറ്റൊരു സംഭവത്തിൽ കെഎസ്ആർടിസി ബസിടിച്ച് 20കാരി മരിച്ചു. ബന്നാർഘട്ട സ്വദേശിനി സുധയാണ് മരിച്ചത്. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസക്കോട്ടിന് സമീമാണ് അപകടം. സുധ സഞ്ചരിച്ച കാർ വാഹനം നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇരിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ നസീർ ഖാൻ, കാർ ഡ്രൈവർ ഷരീഫ് ഉള്ള എന്നിവർക്ക് പരുക്കേറ്റു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.