Follow the News Bengaluru channel on WhatsApp

ബിഹാറില്‍ അവിശ്വാസ പ്രമേയം പാസായി; സ്പീക്കര്‍ പുറത്ത്

ബിഹാറില്‍ എന്‍ഡിഎ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിയമസഭാ സ്പീക്കര്‍ അവദ് ബിഹാരി പുറത്ത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്നോടിയായിട്ടായിരുന്നു സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം സഭ പരിഗണിച്ചത്.

112നെതിരെ 125 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷം സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ആര്‍ജെഡി നേതാവാണ് അവദ് ബിഹാരി ചൗധരി.

അതേസമയം, സഭയില്‍ ഭൂരിപക്ഷം തെളിയാക്കാന്‍ ലക്ഷ്യമിട്ടുള്ള വിശ്വാസ വോട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനെ 128 എംഎല്‍എമാരുടെ പിന്തുണയുള്ള എന്‍ഡിഎ സഖ്യം സുഗമായി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.