Follow the News Bengaluru channel on WhatsApp

നിയമലംഘനം ചോദ്യം ചെയ്തു; ട്രാഫിക് പോലീസുകാരനെ കടിച്ച് ബൈക്ക് യാത്രികൻ

ബെംഗളൂരു: നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് ബൈക്ക് യാത്രക്കാരൻ. വിൽസൺ ഗാർഡൻ ടെൻത് ക്രോസിന് സമീപമാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിനാണ് ട്രാഫിക് പോലീസ് ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തിയത്.

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ട്രാഫിക് പോലീസാണ് സംഭവം കാമറയിൽ പകർത്തിയത്. ഹെൽമെറ്റ്‌ ധരിക്കാതെ പോയ യാത്രക്കാരനെ വിൽസൻ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തടഞ്ഞുനിർത്തി പിഴ ഈടക്കാൻ ശ്രമിച്ചത്. യാത്രക്കാരൻ അപമാര്യാദയായി സംസാരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥൻ ബൈക്കിന്റെ താക്കോൽ എടുത്തുമാറ്റിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ രോഷാകുലനായ യാത്രക്കാരൻ ഉദ്യോഗസ്ഥന്റെ കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ ട്രാഫിക് പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.