Follow the News Bengaluru channel on WhatsApp

പിങ്ക് ബസ് സർവീസുകൾ വീണ്ടും ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ പിങ്ക് ബസ് സർവീസുകൾ പുനരവതരിപ്പിക്കാനൊരുങ്ങി ബിഎംടിസി. ശക്തി സ്കീം വൻ വിജയമായതോടെ സംസ്ഥാനത്തെ ബസുകളിൽ സ്ത്രീ യാത്രക്കാർ ക്രമേണ വർധിക്കുകയാണ്. ഇക്കാരണത്താൽ കൂടുതൽ ബസുകൾ വാങ്ങാനുള്ള പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുകയാണ്. എന്നാൽ പുതിയവ വാങ്ങുന്നതിന് പകരം പഴയ പിങ്ക് ബസുകൾ വീണ്ടും നിരത്തിലിറക്കാനാണ് ബിഎംടിസി പദ്ധതിയിടുന്നത്.

പിങ്ക് ബസുകൾ എന്ന ആശയം ആദ്യം നൽകിയത് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ്. വനിതാ യാത്രക്കാർക്ക് വേണ്ടി മാത്രമായാണ് പിങ്ക് ബസുകൾ അവതരിപ്പിക്കുന്നത്. 2006-07 ൽ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസുകളുടെ സർവീസ് ബിഎംടിസി ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ കുറവായതിനാൽ സർവീസ് നിർത്തിവെക്കുകയായിരുന്നു.

തുടർന്ന്, ബിഎംടിസി പലതവണ ഇവ വീണ്ടും അവതരിപ്പിക്കാൻ ആലോചിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി യാഥാർത്ഥ്യമായില്ല. നിലവിൽ സ്ത്രീ യാത്രക്കാർക്ക് പിങ്ക് ബസുകൾ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ബിഎംടിസി പരിശോധിക്കും. കൂടുതൽ സ്ത്രീ യാത്രക്കാർ ഉള്ള റൂട്ടുകൾ കണ്ടെത്തുകയും പുതിയ പിങ്ക് ബസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങുകയും ചെയ്യുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.

2023 ജൂൺ 11-ന് ശക്തി സ്കീം ആരംഭിച്ചത് മുതൽ, 2024 ഫെബ്രുവരി 10 വരെ,150 കോടിയിലധികം സ്ത്രീ യാത്രക്കാർ സൗജന്യമായി യാത്രകൾ നടത്തിയിട്ടുണ്ട്. ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ മൊത്തം മൂല്യം 3,599.63 കോടി രൂപയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.