Follow the News Bengaluru channel on WhatsApp

കോടതിയലക്ഷ്യം; അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാൻ നിർദേശിച്ച് ഹൈക്കോടതി

ബെംഗളൂരു: അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. അഭിഭാഷനായ എം. വീരഭദ്രയ്യക്കെതിരെയാണ് നടപടി. കേസ് ഫയലുകള്‍ വലിച്ചെറിയുകയും കോടതിയില്‍ ഉച്ചത്തില്‍ അഭിസംബോധന നടത്തിയതിനുമാണ് നടപടി.

ജസ്റ്റിസ് കെ. എസ്. ഹേമലേഖയാണ് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വീരഭദ്രയ്യ ഹാജരായ കേസില്‍ കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ് മോശമായി പെരുമാറിയത്. അഭിഭാഷകനോട് പെരുമാറ്റം സൂക്ഷിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു.

ഉച്ചത്തില്‍ സംസാരിക്കുന്നതിന് കോടതി ആവര്‍ത്തിച്ച് വിലക്കിയിട്ടും അദ്ദേഹം ശബ്ദം കുറക്കാന്‍ തയ്യാറായില്ല. മാത്രമല്ല, പിന്നീട് വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരുന്നു. കോടതി നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തൽ, കോടതിയുടെ അന്തസ്സിനെ ദുര്‍ബലപ്പെടുത്തൽ, ജുഡീഷ്യല്‍ നടപടികളുടെയോ നീതിനിര്‍വഹണത്തിന്റെയോ സമയത്തെ തടസ്സപ്പെടുത്തൽ എന്നിവയാണ് അഭിഭാഷകനെതിരെയുള്ള കുറ്റം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.