Follow the News Bengaluru channel on WhatsApp

മൈസൂരുവിൽ മലയാളം മിഷൻ പാഠശാലകളുടെ വാർഷികാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു റെയിൽവേ മലയാളി സമിതി നടത്തിവരുന്ന കബനി, ഹരിശ്രീ എന്നീ മലയാളം മിഷൻ പാഠശാലകളുടെ ആറാമത് വാർഷികോത്സവവും മൂന്നാമത് കണിക്കൊന്ന ബാച്ചിന്റെ ഉദ്ഘാടനവും മൈസൂരു അശോകപുരത്തെ സെൻറ് റൊസല്ലോസ് സ്കൂളിൽ പ്രിൻസിപ്പാൾ സിസ്റ്റർ വിനീത നിർവ്വഹിച്ചു.

മലയാളം മിഷൻ മേഖല കോഡിനേറ്റർ പ്രദീപ്കുമാർ മാരിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. റെയിൽവേ മലയാളി സമിതി സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. മലയാളം മിഷൻ കബനി ഹരിശ്രീ പാഠശാലകളുടെ കോഡിനേറ്റർ നാരായണ പൊതുവാൾ അധ്യക്ഷത വഹിച്ചു. റെയിൽവേ മലയാളി സമിതി ആദ്യ പ്രസിഡണ്ട് ശശികുമാരൻ നായർ ആശംസകളും സമിതി ജോയിൻ സെക്രട്ടറി  ശ്രീനാഥ് നന്ദിയും പറഞ്ഞു

ഹരിശ്രീ കബനി മലയാളം പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ അംബരീഷ്,ജിൻസി, മധു, രമ്യ, രോഹീഷ, സൗമ്യ, ആശ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.