Follow the News Bengaluru channel on WhatsApp

മലയാളി കോൺഗ്രസ് കൃഷ്ണഗിരി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

ഹൊസൂര്‍: ഓള്‍ ഇന്ത്യാ മലയാളി കോണ്‍ഗ്രസ് തമിഴ്‌നാട് കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഹൊസൂര്‍ പികെ അബു ഓഫീസില്‍ വെച്ച് നടന്നു. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സര്‍ക്കാരിനെ വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപെടുത്തുവാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായി മുന്നിട്ടിറങ്ങണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ചു ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പുറത്താക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കഴിയുകയുള്ളുവെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.കെ അബു അധ്യക്ഷത വഹിച്ചു. ടി ഡി സുരേഷ് സ്വാഗതം പറഞ്ഞു. ബാബു താന്നിവിള, മനോജ് കുമാര്‍, ജിംസണ്‍, മാത്യു തോമസ്, ഹാലി ജോസണ്‍, അജയന്‍ പൊയിലൂര്‍, ബിനു, അജീവന്‍, സുരേന്ദ്രന്‍ പിള്ള, ഫസലുദീന്‍, റോഷ്മി എന്നിവര്‍ സംസാരിച്ചു.

പുതിയഭാരവാഹികള്‍

പ്രസിഡന്റ് : പികെഅബു

വര്‍ക്കിംഗ് പ്രസിഡന്റുമാര്‍: ബാബു കെ താന്നിവിള, സുരേഷ് ടി. ഡി, മാത്യു തോമസ്, ഹാലി ജോസന്‍.

വൈസ് പ്രസിഡന്റുമാര്‍: ജിംസണ്‍ ഡേവിസ്, അജയന്‍ പൊയിലൂര്‍, ജി.സുരേന്ദ്രന്‍ പിള്ള, അജീവന്‍ കെ. വി, എം. ഫസലുദീന്‍.

ജനറല്‍ സെക്രട്ടറി: സി.മനോജ്കുമാര്‍

സെക്രട്ടറിമാര്‍: സജീവ് എം കെ, അനില്‍കുമാര്‍ കെ, റോഷ്മി ടോമി, എമില്‍ ഗോമസ്. എസ്, ബ്രിജേഷ്. ബി,

ട്രഷറര്‍: ബിനുജോണ്‍

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ശ്രീജിത്ത്. കെ. കെ, ജോഷി ടി. വര്‍ഗീസ്, മുജീബ്. ടി.വി, സുരേഷ്, ജിബിന്‍, മുനീര്‍ ഇ. വി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.