Follow the News Bengaluru channel on WhatsApp

300ലധികം നിയമലംഘന കേസുകൾ; ബൈക്ക് യാത്രികന് മൂന്ന് ലക്ഷം പിഴ ചുമത്തി

ബെംഗളൂരു: മൂന്നൂറിലധികം നിയമലംഘനങ്ങൾ നടത്തിയ ബൈക്ക് യാത്രക്കാരന് 3.04 ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. സുധാമ നഗറിലെ താമസക്കാരനാണ് പിഴ ചുമത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടയാണ് യുവാവ് 300 ഓളം നിയമലംഘനങ്ങൾ നടത്തിയത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യുവാവിന്റെ വീട് സന്ദർശിച്ച് പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. കുടിശ്ശിക തീർക്കാൻ തൻ്റെ പക്കൽ പണമില്ലെന്നും കെഎ05 കെഎഫ് 7969 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള തൻ്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ കണ്ടുകെട്ടാനും ഇയാൾ ട്രാഫിക് പോലീസിനോട് അഭ്യർത്ഥിച്ചു.

എന്നാൽ യുവാവിന്റെ ആവശ്യം നിരസിച്ച പോലീസ് കുടിശ്ശിക അടച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കൽ, സിഗ്നലുകൾ തെറ്റിച്ച് വാഹനമോടിച്ചു തുടങ്ങിയവയാണ് യുവാവിനെതിരെ ചുമത്തിയ നിയമലംഘന കേസുകൾ. കുടിശ്ശിക തീർക്കാത്ത പക്ഷം യുവാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.