Follow the News Bengaluru channel on WhatsApp

മാരത്തൺ റെക്കോർഡ് ജേതാവ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു

മാരത്തൺ ലോക റെക്കോർഡ് ജേതാവും കെനിയൻ അത്ലറ്റുമായ കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു. കെനിയയിലെ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ ക്രിപ്റ്റത്തിന്റെ പരിശീലകനും മരണപ്പെട്ടു.

എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്ന് കെനിയൻ പോലീസ് പറഞ്ഞു. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു.

കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മണിക്കൂർ ഒരു സെക്കന്റിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.

റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്. റുവാണ്ടയിൽ നിന്നുള്ള മുൻ പ്രൊഫഷണൽ അത്‌ലറ്റായിരുന്നു 36 കാരനായ ഹക്കിസിമാന, 5,000 മീറ്റർ മുതൽ ഹാഫ് മാരത്തൺ വരെയുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.