Follow the News Bengaluru channel on WhatsApp

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; പ്രതികള്‍ക്ക് ജാമ്യം

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍ എന്നീ നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷയും 1,25000 രൂപ വീതം പിഴയും വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ അപ്പീലുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പതിനാല് വര്‍ഷവും ഒമ്പത് മാസവുമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി അറിയിച്ചു. 4 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

2023 നവംബര്‍ 26ന് ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ അഞ്ചാമത്തെ പ്രതിയായ അജയ് സേത്തിയെ മൂന്നുവര്‍ഷം തടവിനാണ് ശിക്ഷിച്ചത്. 2008 സെപ്തംബർ 30ന് പുലർച്ചെ മൂന്നരയ്ക്കായിരുന്നു സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. ഹെഡ്‌ലൈൻസ് ടുഡെയിലെ (ഇപ്പോള്‍ ഇന്ത്യാടുഡെ) മാദ്ധ്യമപ്രവർത്തകയായിരുന്ന സൗമ്യ ജോലി കഴിഞ്ഞ് ഡല്‍ഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു.

മറ്റൊരു കാറില്‍ പിന്തുടർന്നെത്തിയ പ്രതികള്‍ നെല്‍സണ്‍ മണ്ഡേല മാർഗിലെത്തിയപ്പോള്‍ സൗമ്യക്ക് നേരേ വെടിയുതിർത്ത് കവർച്ച നടത്തിയെന്നാണ് കേസ്.
ഡ്രൈവിംഗ് സീറ്റിലായിരുന്ന സൗമ്യയുടെ തലയിലാണ് വെടിയേറ്റത്. ആറ് മാസത്തോളം പ്രതികള്‍ ആരെന്നതിനെക്കുറിച്ച്‌ ഒരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. ഐ ടി ജീവനക്കാരനായ ജിഗിഷ ഘോഷ് എന്നയാളുടെ കൊലപാതകത്തില്‍ 2009 മാർച്ചില്‍ പ്രതികള്‍ പിടിയിലായപ്പോഴാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതില്‍ ഇവരുടെ പങ്ക് വെളിച്ചത്തുവന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.