Follow the News Bengaluru channel on WhatsApp

തിരുപ്പൂരിലെ അയിത്ത മതിൽ പൊളിച്ചു; ഇനി ദലിതർക്കും പൊതുവഴി ഉപയോഗിക്കാം

തമിഴ്‌നാട് തിരുപ്പൂർ അവിനാശിയിൽ രണ്ട് പ്രദേശങ്ങളെ തമ്മിൽ മറച്ചിരുന്ന അയിത്ത മതിൽ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. മതിൽ രണ്ട് ജാതിയിൽപ്പെട്ട ആളുകളെ വേർതിരിക്കാനായി നിർമിച്ചതായിരുന്നു. ശനിയാഴ്ചയാണ് അധികൃതർ മതിൽ പൊളിച്ചത്. ഇന്നും നാളെയുമായി ബാക്കി ഭാഗം പൊളിക്കും. ഇതോടെ, ഗ്രാമത്തിലെ ദലിത് വിഭാഗക്കാർക്കും പൊതുവഴി ഉപയോഗിക്കാനാകും. വഴി അടച്ചതിനെതിരെ പ്രദേശത്തെ താമസക്കാർ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു.

അവിനാശിയിലെ സേവൂർ ഗ്രാമത്തിലാണ് ദലിതർ താമസിക്കുന്ന ദേവീന്ദ്ര നഗറിനും സവർണർ താമസിക്കുന്ന വി.ഐ.പി നഗറിനും ഇടയിലായി പൊതുവഴി തടഞ്ഞുകൊണ്ട് മതിൽ കെട്ടിയത്. നിരവധി ദലിത് കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന മേഖലയാണ് ദേവീന്ദ്ര നഗർ. വി.ഐ.പി നഗറിൽ സവർണ വിഭാഗക്കാർ സ്ഥലംവാങ്ങി വീടുവെച്ച് തുടങ്ങിയതോടെ പൊതുവഴി തടസ്സപ്പെടുത്തി ഒരു കിലോമീറ്ററോളം നീളത്തിൽ മതിൽ കെട്ടുകയായിരുന്നു. ദേവീന്ദ്ര നഗറിലെ ആളുകളുടെ സഞ്ചാരം തടസ്സപ്പെട്ടതോടെ രണ്ട് കിലോമീറ്ററിലേറെ ചുറ്റിവളഞ്ഞാണ് ആളുകള്‍ക്ക് സഞ്ചരിക്കേണ്ടിവന്നത്.

ശനിയാഴ്ച വൈകിട്ടോടെയാണ് അധികൃതർ ജെസിബിയുമായെത്തി മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയത്. അതേസമയം, തങ്ങളുടെ വീടുകളുടെ സുരക്ഷക്ക് വേണ്ടിയാണ് മതിൽ കെട്ടിയതെന്ന് വി ഐ പി നഗറിലെ താമസക്കാർ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ചചെയ്യാൻ ഇന്ന് യോഗം ചേരാനിരിക്കെ മതിൽ തിരക്കിട്ട് പൊളിക്കേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും ഇവർ ചോദിക്കുന്നു.

പൊളിക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ 16 വർഷമായി പ്രദേശത്ത് മതിൽ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നും ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (ടി യു ഇ എഫ്) നേതാവ് കനകരാജ് പറഞ്ഞു. ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.