Follow the News Bengaluru channel on WhatsApp

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. രാജഗോപാൽ നഗറിലെ മോഹൻ തിയേറ്ററിന് സമീപം താമസിക്കുന്ന തുമകുരു കുനിഗൽ സ്വദേശിനി കാവ്യയാണ് (22) മരിച്ചത്.

സംഭവത്തിൽ ഭർത്താവ് പ്രവീൺ ഉൾപ്പെടെ നാലുപേർക്കെതിരെ കാവ്യയുടെ മാതാപിതാക്കൾ രാജഗോപാല നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രവീണിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇക്കാരണത്താൽ കാവ്യയെ ഉപദ്രവിച്ചിച്ചിരുന്നതായും പരാതിയിൽ ആരോപിച്ചു.

കാവ്യയും പ്രവീണും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരു വയസ്സുള്ള മകനുമുണ്ട്. വിവാഹച്ചടങ്ങിലേക്കായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും സമ്മാനമായി 500 ഗ്രാം സ്വർണാഭരണങ്ങൾ നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞു. എന്നാല്‍ ഇത് കുറഞ്ഞുവെന്നും ഇനിയും പണവും സ്വർണവും നൽകിയാൽ മാത്രമേ വിവാഹ ബന്ധം തുടരുകയുള്ളുവെന്ന് പ്രവീൺ കാവ്യയോട് പറഞ്ഞിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സെയ്ദുലു അദവത്ത് പറഞ്ഞു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

  • Karnataka : Sahai (24-hour): 080 65000111, 080 65000222
  • Tamil Nadu : State health department’s suicide helpline: 104
  • Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
  • Andhra Pradesh : Life Suicide Prevention: 78930 78930
  • Roshni : 9166202000, 9127848584
  • Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
  • Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.