Follow the News Bengaluru channel on WhatsApp

ബെംഗളൂരു സമ്മേളനം: സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കി – എം.ടി അബ്ദുല്ല മുസ്ലിയാർ

ബെംഗളൂരു: ജനുവരി 28ന് ബെംഗളൂരുവില്‍ നടന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതല്‍ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ പോലെ കര്‍ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍
കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ബെംഗളൂരുവിലെ ജനങ്ങള്‍ സമസ്തയുടെ പിന്നില്‍ അണിനിരക്കാന്‍ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കോ-ഓഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. സമ്മേളനം വന്‍ വിജയമാക്കിയ സ്വാഗതസംഘം ഭാരവാഹികള്‍ക്ക് സമസ്ത ഏര്‍പ്പെടുത്തിയ ഉപഹാരം എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ എന്നിവരില്‍ നിന്ന് സ്വാഗതസംഘം ഭാരവാഹികള്‍ ഏറ്റവാങ്ങി.

സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ ഡോക്യുമെന്ററിയുടെ പ്രകാശന കര്‍മവും സുപ്രഭാതം ഓണ്‍ലൈന്‍ അവതാരകന്‍ റാഷിദ് കെ.വിക്കുള്ള ഉപഹാരവും എം.ടി അബ്ദുല്ല മുസ്ലിയാര്‍ നല്‍കി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ സിദ്ധീഖ് തങ്ങള്‍ സമ്മേളനം അവലോകനം ചെയ്ത് സംസാരിച്ചു. ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സി.എച്ച് അബു ഹാജി വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഒമാന്‍ എസ്.ഐ.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മ്റ്റ് അന്‍വര്‍ ഹാജി, എസ്.ഐ.സി ഗ്ലോബല്‍ സമിതി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ഇസ്മയില്‍ ഹാജി എടച്ചേരി, കെ. ഹംസ ക്കോയ ഹാജി, സ്വാഗത സംഘം ഭാരവാഹികളായ എ. കെ. അഷ്‌റഫ് ഹാജി, കെ. എച്ച്. ഫാറൂഖ്, ശംസുദ്ധീന്‍ സാറ്റലൈറ്റ്, ഈസ, മുനീര്‍ ഹെബ്ബാള്‍, സുബൈര്‍ കായക്കൊടി, സലീം, ഷാജല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ പി. എം. അബ്ദുല്ലത്തീഫ് ഹാജി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ താഹിര്‍ മിസ്ബാഹി നന്ദിയും പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.