Follow the News Bengaluru channel on WhatsApp

വന്ദേഭാരതിനുവേണ്ടി പിടിച്ചിടൽ തുടരുന്നു; പരശുറാമിൽ വിദ്യാർഥിനി ബോധരഹിതയായി, നാലുമാസത്തിനിടെ 18-ാമത്തെ സംഭവം

പരശുറാം എക്സ്‌പ്രസിലെ തിരക്കിൽ വീണ്ടും ഒരു വിദ്യാർഥിനി കുഴഞ്ഞുവീണു. വന്ദേഭാരതിനു  വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് ലേഡീസ് കോച്ചിലെ തിരക്കിൽ സ്‌കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണത്. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസിൽ തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദ്യാർഥിനിയെ കോഴിക്കോട്ട് ഇറക്കി.

ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു. നാലുമാസത്തിനിടെ പരശുറാം എക്സ്പ്രസിൽ മാത്രം വിദ്യാർഥിനികൾ ഉൾപ്പെടെ 18 വനിതാ യാത്രക്കാർ തളർന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തിൽ എട്ട്‌ വിദ്യാർഥിനികളാണ് തളർന്നുവീണത്.

പരശുറാമിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അധികൃതർ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ അറിയിച്ചിരുന്നു. കോച്ച് കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ കോച്ച് കൂട്ടിയില്ല. നാഗർകോവിലിൽ പ്ലാറ്റ്‌ഫോമിന് നീളമില്ലെന്ന സാങ്കേതികത്വമാണ് പറയുന്നത്. വന്ദേഭാരത് ഉൾപ്പെടെ വണ്ടികൾക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.