Follow the News Bengaluru channel on WhatsApp

ഡബിൾ ഡെക്കർ ഫ്ലൈ ഓവർ നിർമാണം ജൂലൈയിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം ജൂലൈയിൽ പൂർത്തിയാകുമെന്ന് ഗവണർ താവർചന്ദ് ഗെലോട്ട് പറഞ്ഞു.

റാഗിഗുദ്ദയ്ക്കും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന 3.3 കിലോമീറ്റർ ഡബിൾ ഡെക്കർ മേൽപ്പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കർണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബിൾ ഡെക്കർ സ്ട്രെച്ചിൻ്റെ 98 ശതമാനം ജോലികളും പൂർത്തിയായതായി ഗവർണർ പറഞ്ഞു.

ഡബിൾ ഡെക്കർ മേൽപ്പാലം വൈറ്റ്ഫീൽഡ് പോലുള്ള ഐടി ഹബ്ബുകൾ തമ്മിലുള്ള റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. 2021 ഒക്ടോബറിൽ പദ്ധതി പൂർത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിരവധി കാരണങ്ങളാൽ ഇത് നടന്നില്ല.

ഇതിനു പുറമെ നഗരത്തിൽ ഇന്ദിര കാൻ്റീന് -2 പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. മൈസൂരു അടക്കമുള്ള പട്ടണങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും 188 പുതിയ കാൻ്റീനുകൾ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.