Follow the News Bengaluru channel on WhatsApp

നിരക്ക് വർധനവിന് ശുപാർശ ചെയ്ത് വൈദ്യുതി വിതരണ കമ്പനികൾ

ബെംഗളൂരു: സംസ്ഥാനത്ത് നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് (കെഇആർസി) നിർദേശം അയച്ചു. വരുമാനത്തെ അപേക്ഷിച്ച് ചെലവ് വർധിച്ചതായി ചൂണ്ടിക്കാട്ടി ബെസ്കോം ഉൾപ്പെടെയുള്ള എല്ലാ വൈദ്യുതി കമ്പനികളും താരിഫ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഗാർഹിക ഉപഭോക്താക്കൾക്ക് 0.49 പൈസ വർധിപ്പിക്കാൻ ബെസ്കോം ശുപാർശ ചെയ്തു. വിതരണ നഷ്ടവും വൈദ്യുതി വാങ്ങൽ ചെലവുമാണ് വർദ്ധനവിന് കാരണമെന്ന് ബെസ്കോം വ്യക്തമാക്കി.

ഗുൽബർഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ജെസ്കോം) 1.63 രൂപ വർധിപ്പിക്കാനാണ് ശുപാർശ ചെയ്തത്. നിലവിലെ വരുമാനത്തെ അപേക്ഷിച്ച് ഉയർന്ന ചെലവ് ചൂണ്ടിക്കാണിച്ച് മംഗളൂരു വൈദ്യുതി വിതരണ കമ്പനി (മെസ്കോം) പ്രതിമാസം ഗാർഹിക വൈദ്യുതി നിരക്ക് 0.59 പൈസ വർധിപ്പിക്കാൻ നിർദ്ദേശിച്ചു.

യൂണിറ്റിന് 0.57 പൈസ കൂട്ടാൻ ഹുബ്ബള്ളി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ഹെസ്‌കോം) കെഇആർസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ (സെസ്‌കോം) വൈദ്യുതി നിരക്ക് യൂണിറ്റിന് 0.50 പൈസ കൂട്ടാൻ ശുപാർശ ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.