Follow the News Bengaluru channel on WhatsApp

വിവാഹ വിരുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷബാധ; വരനും വധുവും അടക്കം ഇരുപത്തിയഞ്ചുപേർ ആശുപത്രിയിൽ

വിവാഹപാർട്ടിയിൽ വച്ച് ഭക്ഷണം കഴിച്ച വരനും വധുവും അടക്കം 25പേർക്ക് ഭക്ഷ്യ വിഷബാധ. ഗുജറാത്തിലെ ഖേദയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വരനും വധുവും അടക്കം ബസിലുണ്ടായിരുന്ന 25 പേരില്‍ പലരും ഛർദ്ദിച്ചും വയറിളക്കം ബാധിച്ചും അവശനിലയിലായതോടെ കല്യാണ സംഘത്തെ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹമ്മദാബാദിൽ നിന്ന് നർമദ ജില്ലയിലെ രാജ്‌പിപ്ലയിലേക്ക് ആഡംബര ബസിലായിരുന്നു സംഘത്തിന്റെ യാത്ര. സംഘത്തിലെ ഒൻപത് പേര്‍  ഗുരുതരമായ നിലയിലാണ് ആശുപത്രിയിലെത്തിയത്. എല്ലാവർക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിതാ ഷാ വിശദമാക്കി. വിവാഹ പാർട്ടിയിൽ നിന്നുള്ള ഭക്ഷണം മാത്രമാണ് കഴിച്ചതെന്ന് വിരുന്നിൽ പങ്കെടുത്തവർ ആശുപത്രി അധികൃതരോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ വരെ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മിക്കവരുടേയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടത്. സംഘത്തിലുള്ളവരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തതായും ഭക്ഷ്യ വിഷബാധയാണ് സംഭവത്തിലെ വില്ലനെന്നും മെഡിക്കല്‍ ഓഫീസർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.