Follow the News Bengaluru channel on WhatsApp

നാരായണ കൃഷ്ണാസാ ഭാണ്ഡഗെ കർണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാകും

ബെംഗളൂരു : ബി.ജെ.പി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണ കൃഷ്ണാസാ ഭാണ്ഡഗെ കർണാടകയില്‍ നിന്നുള്ള  രാജ്യസഭാംഗമാകും. രാജീവ് ചന്ദ്രശേഖറിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് നാരായണ കൃഷ്ണാസാ ഭാണ്ഡഗെ മത്സരിക്കുന്നത്.

ആർ.എസ്.എസിലൂടെയും എ.ബി.വി.പി. യിലൂടെയും പൊതു പ്രവർത്തന രംഗത്തെത്തിയ നേതാവായ നാരായണ രണ്ട് തവണ ബി.ജെ.പി. ദേശീയ കൗൺസിൽ അംഗമായി. ബാഗൽകോട്ട് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നാല് സീറ്റുകളിലേക്കാണ് മത്സരം. ഇതിൽ മൂന്ന് സീറ്റ് കോൺഗ്രസിന്റെയും ഒരു സീറ്റ് ബി.ജെ.പി.യുടെയുമാണ്. കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിലെ ഡോ. എൽ. ഹനുമന്തയ്യ, ജി.സി. ചന്ദ്രശേഖർ, സയ്യിദ് നാസിർ ഹുസൈൻ എന്നിവർ 2024 ഏപ്രിൽ രണ്ടിന് വിരമിക്കും. ഈ ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. അതേസമയം രാജീവ് ചന്ദ്രശേഖർ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.