Follow the News Bengaluru channel on WhatsApp

റോഡരികിലെ എൽഇഡി ബോർഡുകൾ; ബിബിഎംപിക്ക് കോടതി നോട്ടീസ്

ബെംഗളൂരു: ബെംഗളൂരുവിലുടനീളമുള്ള പ്രധാന റോഡുകളിൽ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നത് നിയന്ത്രിക്കണമെന്നും ഉയർന്ന പ്രകാശമുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേകൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ, ജസ്റ്റിസ് ടി.ജി. ശിവശങ്കരഗൗഡ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ അഭിഭാഷകയായ ദീക്ഷ എൻ.അമൃതേഷ് നൽകിയ ഹർജിയിലാണ് നടപടി. ഉയർന്ന പ്രകാശമുള്ള ഡിസ്പ്ലേകൾ പ്രദർശിപ്പിക്കുന്നതിനും എൽഇഡി ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനും നിലവിലെ മാനദണ്ഡങ്ങൾ അനുവദനീയമല്ലെങ്കിലും ഇത്തരം പല എൽഇഡി ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ നഗരത്തിലുണ്ടെന്ന് ഹർജിയിൽ പറയുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി, യാത്രക്കാരുടെ കാഴ്ചശക്തിയെ ബാധിക്കുന്ന ഉയർന്ന പ്രകാശമുള്ള എൽഇഡി ഡിസ്പ്ലേ ബോർഡുകൾ എത്രയും പെട്ടെന്ന് എടുത്തു മാറ്റണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

കാഴ്‌ചയെ ബാധിക്കുന്നതിനുപുറമെ, ഇത്തരത്തിൽ ഡിസ്‌പ്ലേ ബോർഡുകൾ മോട്ടോർ വാഹന ഡ്രൈവർമാർക്കും അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒന്നിലധികം പരാതികൾ നൽകിയിട്ടും ഇതിനെതിരെ ബിബിഎംപി നടപടിയെടുക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിച്ചു. നഗരത്തിലെ എൽഇഡി ഡിസ്പ്ലേ ബോർഡുകളുടെ വിശദാംശങ്ങൾ അടുത്ത വാദത്തിൽ സമർപ്പിക്കാൻ കോടതി എംപിയോട് ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.