Follow the News Bengaluru channel on WhatsApp

അനധികൃത സ്വത്ത്‌ സമ്പാദനം; ഡി. കെ. ശിവകുമാറിനെതിരെ ലോകായുക്ത കേസെടുത്തു

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെതിരെ കേസെടുത്ത് കർണാടക ലോകായുക്ത.

അന്വേഷണത്തിനായി കേന്ദ്ര അന്വേഷണ ഏജൻസിക്ക് (സിബിഐ) നൽകിയ അനുമതി കർണാടക മന്ത്രിസഭ പിൻവലിച്ച് രണ്ട് മാസത്തിന് ശേഷമാണ് ലോകായുക്ത നടപടി.

കേസിൻ്റെ രേഖകൾ എത്രയും വേഗം കൈമാറണമെന്ന് ലോകായുക്ത സിബിഐക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ശിവകുമാറിനെതിരെയുള്ള സിബിഐ അന്വേഷണം പിൻവലിച്ച് ഉത്തരവിറക്കിയത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും തെളിവുകൾ നിലനിൽക്കേ അന്വേഷണ റദ്ദാക്കാൻ സാധിക്കില്ലെന്നും ലോകായുക്ത അറിയിച്ചു.

കേസ് ലോകായുക്ത അന്വേഷിക്കുമെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ഇതിനിടെ, മന്ത്രിസഭാ തീരുമാനത്തിനെതിരെ സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാലും കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടംഗ ഹൈക്കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ലോകായുക്ത എഡിജിപിയെ പ്രതിയാക്കി ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 29ന് തുടർവാദം നടക്കും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.