Follow the News Bengaluru channel on WhatsApp

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നു. രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന് അശോക് ചവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരവധി നേതാക്കള്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു.

രാഷ്‌ട്രീയ ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് മാറുന്നതിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം നടത്തിയത്. കോൺ​ഗ്രസ് ക്യാമ്പിൽ വലിയ ആഘാതമാണ് മാറ്റം സൃഷ്ടിക്കുന്നത്. മഹാരാഷ്‌ട്രയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അം​ഗത്വം സ്വീകരിച്ചത്.

അതേസമയം പ്രത്യയശാസ്ത്രത്തേക്കാള്‍ ശക്തമാണ് തങ്ങളെന്നും അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഒടുവിലത്തെ ഇരയാണ് അശോക് ചാവാനെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഇരയാണ് ചവാനെന്നും ജയറാം രമേശ് പറഞ്ഞു. അശോക് ചവാന്‍ രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.