Follow the News Bengaluru channel on WhatsApp

വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ രണ്ട് വർഷത്തിനകം തുറക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ നിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട് അറിയിച്ചു. ബെംഗളുരു മെട്രോ റെയിൽ പദ്ധതിയുടെ ഫേസ് 2 എ (സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കൃഷ്ണരാജപുര (19.75 കി.മീ) വരെയും, ഫേസ്-2 ബി കൃഷ്ണരാജപുര മുതൽ എയർപോർട്ട് വരെയും) നിർമാണം പുരോഗമിക്കുകയാണെന്നും, 2026 ജൂണിൽ പൂർത്തിയാകുമെന്നും ഗവർണർ പറഞ്ഞു.

റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള പുതിയ പാത 19.15 കിലോമീറ്ററാണ്. ഡബിൾ ഡെക്കർ മാതൃകയിലായിരിക്കും സ്റ്റേഷനുകൾ നിർമിക്കുക. നിലവിൽ, 98 ശതമാനം നിർമാണ പുരോഗതി കൈവരിച്ചു. 2024 ജൂലൈയിൽ ലൈൻ കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും സഹകരണത്തോടെയാണ് ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ബൈയപ്പനഹള്ളി-ചിക്കബാണവര (25 കിലോമീറ്റർ) ഇടനാഴിയുടെ സിവിൽ ജോലികൾ പുരോഗമിക്കുകയാണ്. ഹീലാലിഗെ-രാജനുകുണ്ടെ (46.24 കി.മീ) ഇടനാഴിയുടെ സിവിൽ വർക്കിൻ്റെ ടെൻഡർ പൂർത്തിയായി. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഗവർണർ വിശദീകരിച്ചു. ഹാസൻ, റായ്ച്ചൂർ വിമാനത്താവളങ്ങളുടെ നിർമാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.