Follow the News Bengaluru channel on WhatsApp

കാണാതായ സംവിധായകൻ വെട്രി ദുരൈസ്വാമിയുടെ മൃതദേഹം കണ്ടെത്തി

മുൻ ചെന്നൈ മേയറും എഐഎഡിഎംകെ നേതാവുമായ സെയ്ദായി ദുരൈസാമിയുടെ വെട്രി ദുരൈസ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം നാലിനാണ് സുഹൃത്ത് ഗോപിനാഥിനൊപ്പം (32) വെട്രി ഷിംലയിലേക്കു വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്‌ക്കായി വാടകയ്‌ക്കെടുത്ത കാറിന്റെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായി. ഇതോടെ എൻഎച്ച് 05-ന് സമീപം നിയന്ത്രണം വിട്ട കാർ സത്‌ലജ് നദിയിൽ പതിക്കുകയായിരുന്നു.

തുടർന്ന് പോലീസും പ്രദേശവാസികളും ചേർന്നു നടത്തിയ പരിശോധനയിൽ നദിക്കരയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ കണ്ടെത്തി. അദ്ദേഹത്തെ അന്നുതന്നെ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പുഴയിൽ പതിച്ച കാർ കേന്ദ്രീകരിച്ച് പിറ്റേന്നു നടത്തിയ പരിശോധനയിൽ പ്രദേശവാസി കൂടിയായ ഡ്രൈവർ താൻജിന്റെ മൃതദേഹം കണ്ടെത്തി. എന്നാൽ വെട്രിയെ കണ്ടെത്താൻ സാധിച്ചില്ല

കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ സെയ്ദെ ദുരൈസാമി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരച്ചിലിനിടെ സത്‍ലജ് നദിയിലെ പാറയിൽ നിന്നും കണ്ടെത്തിയ വിവിധ ശരീരഭാഗങ്ങൾ വെട്രിയുടേതാണോ എന്നു കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും അതു മറ്റൊരാളുടേതാണെന്നു തിരിച്ചറിഞ്ഞു. പിന്നീട് വീണ്ടും നടത്തിയ തിരച്ചിലിലാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തുന്നത്.

വെട്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി കിന്നൗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവീൻ ഝൽത പറഞ്ഞു. 2021-ൽ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തമിഴ് ചിത്രം എന്ത്രവത് ഒരു നാൾ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരം നേടിയിരുന്നു. വിധാർഥ് നായകനായ ചിത്രത്തിൽ മലയാളിയായ രമ്യ നമ്പീശനായിരുന്നു നായിക.

വെട്രിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. തമിഴ് നടൻ അജിത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് വെട്രി. തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന വെെൽ ലെെഫ് ഫോട്ടോ​ഗ്രാഫർ കൂടിയാണ് വെട്രി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.