Follow the News Bengaluru channel on WhatsApp

വയനാട്ടിൽ ഹർത്താൽ തുടങ്ങി; മിഷൻ ബേലൂർ മ​ഗ്ന ഇന്നും തുടരും

വയനാട്ടിൽ ഇന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര സർവീസുകളാണ് ഏറെയും. വളരെ കുറച്ച് ആളുകൾ മാത്രമെ ബസുകളിലുള്ളൂ. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. കാട്ടാന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി നൽകിയിട്ടുണ്ട്.

അതേസമയം മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും. റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.

200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.