Follow the News Bengaluru channel on WhatsApp

വിമാനത്തിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ സ്ക്രൂ; പരാതിയുമായി യാത്രക്കാരൻ

ബെംഗളൂരു: വിമാനത്തിനുള്ളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ സ്ക്രൂ ലഭിച്ചതായി ആരോപണം. ഇൻഡിഗോ എയർലൈൻസിനെതിരെയാണ് വിമാനയാത്രികൻ ആരോപണം ഉന്നയിച്ചത്. വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും സ്ക്രൂ കണ്ടെത്തിയെന്നാണ് ആരോപണം.

വിഷയം വിമാന കമ്പനി അറിയിച്ചപ്പോൾ പരാതി തള്ളിക്കളഞ്ഞു എന്നും യാത്രക്കാരൻ ആരോപിച്ചു. ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു സ്ക്രൂ ലഭിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തിൽ സ്‌ക്രൂ കണ്ടതെന്നും യാത്രക്കാരൻ പറഞ്ഞു.

വിമാന കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിന് പുറത്തുവച്ചാണ് സംഭവം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി പരാതി തള്ളിക്കളഞ്ഞു. ഇൻഡിഗോയ്‌ക്കെതിരെ എവിടെയാണ് പരാതി നൽകേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ എന്ന് യാത്രക്കാരൻ സമൂഹ മാധ്യമമായ റെഡ്‌ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു. ഇൻഡിഗോ ലോഗോ ഉള്ള ഒരു റാപ്പിനുള്ളിൽ പാതി തിന്ന സാൻഡ്‌വിച്ചിൻ്റെ ചിത്രങ്ങളും പരാതിക്കാരൻ റെഡ്‌ഡിറ്റിൽ പങ്കുവച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.