Follow the News Bengaluru channel on WhatsApp

അബുദാബി ഹിന്ദു ക്ഷേത്രം നാളെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്‌ത (ബാപ്‌സ്) എന്നാണ് അബുദാബിയിലെ ക്ഷേത്രത്തിന്‍റെ പേര്. മാർച്ച് 1 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

700 കോടി രൂപ ചെലവില്‍ പിങ്ക് മണൽക്കല്ല് കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രദർശനങ്ങൾ, പ്രാർത്ഥന നടത്താനുള്ള സ്ഥലം, ഹാളുകൾ, പഠനകേന്ദ്രങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക സൗകര്യങ്ങൾ, ഫുഡ് കോർട്ട്, തീമാറ്റിക് ഗാർഡനുകൾ, പുസ്‌തകം, എന്നിങ്ങനെ വിവിധ സൗകര്യങ്ങളുണ്ട്. കരകൗശലപ്പണികളും ചിത്രപ്പണികളും ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ആയിരം വര്‍ഷത്തിലേറെ കോടുപാടുകളില്ലാതെ ക്ഷേത്രം നിലനില്‍ക്കുമെന്നാണ് അവകാശവാദം.

നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2015 ഓഗസ്റ്റിലാണ് ക്ഷേത്ര നിര്‍മാണത്തിന് ഭൂമി സമ്മാനിച്ചത്. യുഎഇ സര്‍ക്കാര്‍ പിന്നീട് ക്ഷേത്രത്തിനായി 14 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ചു. 2019 ൽ ക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിച്ചു.

700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും. ഹിന്ദു സംസ്‌കാരത്തെ കുറിച്ചും ആത്മീയതയെക്കുറിച്ചും പര്യവേക്ഷണം ചെയ്യാനും കൂടുതൽ പഠിക്കാനും ക്ഷേത്രം എല്ലാ മതസ്ഥർക്കും തുറന്നുകൊടുക്കുമെന്ന് ബാപ്‌സ് പ്രസ്‌താവിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി യുഎഇയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ മോദിയുടെ മൂന്നാമത്തെയും 2015ന് ശേഷമുള്ള ഏഴാമത്തെയും സന്ദർശനമാണിത്. സന്ദർശന വേളയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിനുമായി മോദി കൂടിക്കാഴ്‌ച നടത്തും.

യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്‌ലാന്‍ മോദി’ പരിപാടി അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.