Follow the News Bengaluru channel on WhatsApp

ശ്രീരാമനെ പുരാണജീവിയെന്ന് വിളിച്ചു; അധ്യാപികക്ക് സസ്പെൻഷൻ

ബെംഗളൂരു: ശ്രീരാമനെ പുരാണജീവിയെന്ന് വിളിച്ച് അധിക്ഷേപിച്ച സ്കൂൾ അധ്യാപികക്ക് സസ്പെൻഷൻ. മഹാഭാരതം, രാമായണം എന്നിവയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി.

വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധ്യാപികക്ക് എതിരായ നടപടി. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചുവെന്ന് ബിജെപി എംഎല്‍എ വേദ വ്യാസ് കാമത്തും അനുയായികളും ആരോപിച്ചു. അധ്യാപികക്കെതിരെ സ്കൂൾ അധികൃതർക്കും, ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും എംഎൽഎ പരാതി നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അധ്യാപിക മോശം ഭാഷയില്‍ സംസാരിച്ചതായി അദ്ദേഹം ആരോപിച്ചു. 2002ലെ ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും അധ്യാപിക മോദിക്കെതിരെ പരാമര്‍ശിച്ചതായി എംഎൽഎ ആരോപിച്ചു. കുട്ടികളുടെ മനസില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപിക ശ്രമിച്ചത് എന്നും എംഎൽഎ പരാതിയില്‍ പറഞ്ഞു. അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സെന്റ് ജെറോസ സ്‌കൂളിന് 60 വര്‍ഷത്തെ ചരിത്രമുണ്ട് എന്നും ഇന്നുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും സ്‌കൂള്‍ അധികൃതർ. കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.