Follow the News Bengaluru channel on WhatsApp

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന് നേരെ കണ്ണീര്‍വാതകം

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന ‘ദില്ലി ചലോ’  മാർച്ചിനിടെ സംഘർഷം. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ വച്ചാണ് സംഘർഷമുണ്ടായത്. പോലീസുകാർ കണ്ണീർവാതകം പ്രയോഗിച്ചു. റാലിയുമായി ഡൽഹി ലക്ഷ്യമാക്കി നീങ്ങിയ കർഷക പ്രക്ഷോഭകരെ നേരിടാൻ പ്രത്യേക ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. കാല്‍നടയായി എത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകളും പിടിച്ചെടുത്തു. ശംഭു അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭം നേരിടാന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലിസ് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഇരുമ്പാണി കൊണ്ടുള്ള ബാരിക്കേഡുകളും താല്‍ക്കാലിക ജയിലുകളും ഉള്‍പ്പെടെ തയ്യാറാക്കിയാണ് നേരിടുന്നത്. പോലീസുമായുളള സംഘര്‍ഷ പശ്ചാത്തലത്തിലും കൂടുതല്‍ കര്‍ഷകര്‍ സമരത്തിനായി എത്തുകയാണ്. പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്കോ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കോ ഏതെങ്കിലും സംസ്ഥാന അതിർത്തി കടക്കാൻ കർഷകരെ അനുവദിക്കാതിരിക്കാനുള്ള കർശനമായ മുൻകരുതലുകളാണ് പോലീസ് സ്വീകരിച്ചത്. തിക്രി, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്

കർഷകരെ നേരിടാൻ ഡ്രോൺ ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. ബി.ജെ.പിക്കാർ നൂഹിൽ വർഗീയകലാപമുണ്ടാക്കിയപ്പോൾ അവർക്കെതിരെ പ്രയോഗിക്കാത്ത ഡ്രോണാണ് ഇപ്പോൾ അവകാശങ്ങൾക്കായി നിരായുധരായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ പ്രയോഗിക്കുന്നതെന്ന് തൃണമൂൽ എം.പി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് കർഷകരോട് വെറുപ്പാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. 2020ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂർഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം, കർഷകസമരത്തിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കണം എന്നിവയും ഡൽഹി ചലോ മാർച്ചിലെ പ്രധാന ആവശ്യങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ ധാരണയായെങ്കിലും രണ്ട് വർഷങ്ങൾക്കുമുൻപ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.