Follow the News Bengaluru channel on WhatsApp

ഗതാഗതക്കുരുക്കിന് പരിഹാരം; ജാപ്പനീസ് ട്രാഫിക് സിഗ്നൽ പദ്ധതിയുമായി സിറ്റി പോലീസ്

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പുതിയ പരിഹാരവുമായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ജാപ്പനീസ് ട്രാഫിക് സിഗ്നൽ ടെക്നോളജി പദ്ധതിയാണ് നഗരത്തിൽ നടപ്പാക്കുന്നത്.

ട്രാഫിക് ജംഗ്ഷനുകളിൽ ജാപ്പനീസ് മോഡറാറ്റോ (മാനേജ്മെൻ്റ് ഓഫ് ഒറിജിൻ – ഡസ്റ്റിനേഷൻ – റിലേറ്റഡ് അഡാപ്റ്റേഷൻ ഫോർ ട്രാഫിക് ഒപ്റ്റിമൈസേഷൻ) എന്ന ടെക്നോളജിയാണ് നടപ്പാക്കുന്നത്. ഇതിനോടകം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ചിലയിടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.

കെൻസിങ്ടൺ റോഡ്, മുർഫി റോഡ് എന്നിവിടങ്ങളിലെ ജംഗ്ഷനുകളിലാണ് പ്രവർത്തനക്ഷമമാക്കിയത്. എംജി റോഡ് ഉൾപ്പെടെ നഗരത്തിലെ 28 പ്രധാന ജംഗ്ഷനുകളിൽ ഉടൻ ഇവ സ്ഥാപിക്കും.

നിലവിൽ നിശ്ചിത സമയം അനുസരിച്ചുള്ള, സാധാരണ സിഗ്നൽ സംവിധാനങ്ങളാണ് നഗരത്തിലുടനീളമുള്ളത്. ഓരോ ജംഗ്ഷനിലെയും വാഹന സാന്ദ്രത അനുസരിച്ചു സിഗ്നലുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതാണ് ജാപ്പനീസ് മോഡറാറ്റോ ടെക്നോളജിയുടെ പ്രത്യേകത. വിഐപി, അടിയന്തര വാഹനങ്ങൾ എന്നിവയുടെ യാത്രയ്ക്ക് തടസ്സം വരാതിരിക്കാൻ മാനുവൻ ഓപ്ഷനും സിഗ്നലിലുണ്ട്.

ജാപ്പനീസ് ഇൻ്റർനാഷണൽ കോർപറേഷൻ ഏജൻസി (ജെഐസിഎ) ആണ് പദ്ധതിക്ക് ആവശ്യമായ 72 കോടി രൂപ ചെലവഴിക്കുന്നത്. ജാപ്പനീസ് കമ്പനിയായ നഗോയ ഇലക്ട്രിക് വർക്ക്സ് കമ്പനി ലിമിറ്റഡ് ആണ് ടെക്നോളജി സ്ഥാപിക്കുന്നത്. നിലവിൽ സിഗ്നലുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും സെൻസറുമായി ബന്ധപ്പെട്ട പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കൂടാതെ, സിഗ്നനലുകളിലേക്കുള്ള വൈദ്യുതീകരണവും പൂർത്തിയായി. സെൻസറുകളിലേക്കുള്ള വൈദ്യുതീകരണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.