Follow the News Bengaluru channel on WhatsApp

ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചു

വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാകും ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുകയെന്നും ടീം കപ്പ് നേടുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ട്വിന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായ ശേഷം ദീര്‍ഘകാലം രോഹിത് ശര്‍മ്മയും സീനിയര്‍ താരം വിരാട് കോഹ്ലിയും ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നിന്നിരുന്നു. ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലാണ് ഇരുവരും തിരിച്ചെത്തിയത്.

സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണ ചടങ്ങില്‍ വച്ചാണ് ജയ് ഷാ പ്രഖ്യാപനം നടത്തിയത്. രോഹിത് ശര്‍മ്മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയില്‍ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.