Follow the News Bengaluru channel on WhatsApp

ഫിഫ റാങ്കിങ്; പട്ടികയിൽ 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ

ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യ. 15 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 117-ാം സ്ഥാനത്താണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.

2023 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യ, ഒരു ഗോള്‍ പോലും നേടാതെയാണ് ഗ്രൗണ്ട് വിട്ടത്. 2017 ജനുവരിയില്‍ 129-ാം സ്ഥാനത്തേക്ക് വീണശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്.

2015-ല്‍ 173-ാം സ്ഥാനത്തേക്ക് വീണതാണ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തോടെ 35.63 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ 22-ാം സ്ഥാനത്തായി. അതേസമയം ഏഷ്യന്‍കപ്പ് ജേതാക്കളായ ഖത്തറും റണ്ണറപ്പായ ജോര്‍ദാനും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ഖത്തര്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തിയപ്പോള്‍ ജോര്‍ദാന്‍ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70-ാം സ്ഥാനവും നേടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.