Follow the News Bengaluru channel on WhatsApp

ഇംഗ്ലണ്ടിനെ തകർത്ത് റെക്കോർഡ് ജയം നേടി ഇന്ത്യ

മൂന്നാം ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ ലക്ഷ്യത്തിന് മുമ്പിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ടീം. ഇംഗ്ലണ്ടിനെതിരെ 434 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ മുന്നോട്ടുവെച്ച 556 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 122 റൺസിന് കൂടാരം കയറി.

33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. രവീന്ദ്ര ജഡേജ അഞ്ചും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് നേടിയാണ് എതിർ ടീമിന്റെ ബാറ്റിങ് നിരയെ തകർത്തത്.

യശസ്വി ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ അരങ്ങേറ്റത്തിൽ രണ്ടാം അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. വെറും 236 പന്തിൽ നിന്നാണ് 12 സിക്‌സും 14 ഫോറും ഉൾപ്പടെ ജയ്‌സ്വാൾ 214 റൺസ് അടിച്ചുകൂട്ടിയത്. സർഫറാസ് മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പടെയാണ് 72 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്നത്. 445 റൺസാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് പുറത്താവുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.