Follow the News Bengaluru channel on WhatsApp

വിഖ്യാത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം മൈക്ക് പ്രോക്‌ട‌ർ അന്തരിച്ചു

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നുണ്ടായ ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി. പിന്നാലെ അബോധാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നെന്ന് കുടുംബം അറിയിച്ചു. 1966 മുതൽ 70 വരെയുള്ള കാലത്താണ് പ്രോക്ടര്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്.

1970കളിൽ വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിലക്കിയതോടെയാണ് പ്രോക്‌ട‌റിന്റെ കരിയറിന് അവസാനമായത്. ശേഷം ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ പരിശീലകനായി.

ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റര്‍ഷയര്‍ ടീമിനുവേണ്ടി 13 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ബൗളിങ്ങില്‍ നിരവധി തവണ ഹാട്രിക്കും സ്വന്തമാക്കിയിട്ടുണ്ട്. കളിക്കളം വിട്ടതിനു ശേഷം കോച്ചായും മാച്ച് റഫറിയായും പ്രവര്‍ത്തിച്ചു. 2008-ല്‍ സിഡ്‌നിയില്‍ റഫറിയായിരിക്കേ, വംശീയത ആരോപിച്ച്് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ മൂന്ന് മത്സരങ്ങളില്‍ വിലക്കിയത് അദ്ദേഹമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.