Follow the News Bengaluru channel on WhatsApp

പഴയ ബിഎംടിസി ബസിനെ മൊബൈൽ കാൻ്റീനായി നവീകരിച്ച് ജീവനക്കാർ

ബെംഗളൂരു: പഴയ ബസിനെ മൊബൈൽ കാന്റീനായി നവീകരിച്ച് ബിഎംടിസി ജീവനക്കാർ. പീനിയ, യശ്വന്ത്പുര ബസ് ഡിപ്പോകളിൽ കാൻ്റീൻ ഓൺ വീൽ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ കാന്റീൻ ബസുകൾ വിന്യസിക്കും.

വരും ദിവസങ്ങളിൽ കാൻ്റീൻ സൗകര്യം ലഭ്യമല്ലാത്ത കൂടുതൽ ബസ് ഡിപ്പോ യുണിറ്റുകളിൽ മൊബൈൽ കാന്റീനുകൾ വിന്യസിക്കും. നാല് ബിഎംടിസി ജീവനക്കാരാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. വരൂ, ഇരിക്കൂ, ഭക്ഷണം കഴിക്കൂ എന്നതാണ് മൊബൈൽ കാന്റീൻ ടാഗ് ലൈൻ.

ബിഎംടിസി മാനേജിങ് ഡയറക്ടർ ആർ. രാമചന്ദ്രന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്. 10,64,298 കിലോമീറ്റർ ദൂരം സഞ്ചരിച്ച ബസുകളാണ് മൊബൈൽ കാൻ്റീനാക്കി മാറ്റിയത്. ഡൈനിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ ഫീച്ചറുകൾ ഓൺ വീലിലുള്ള കാൻ്റീനിലുണ്ടെന്ന് ബിഎംടിസി എംഡി പറഞ്ഞു.

മൊബൈൽ കാൻ്റീനിൽ ഇരിപ്പിടങ്ങളും മേശകളും, ഫാൻ, വാഷ് ബേസിൻ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ കുടിവെള്ള സംവിധാനവുമുണ്ട്. ബസിന്റെ മേൽക്കൂരയിൽ ഒരു ഗ്ലാസ് വിൻഡോ ഉൾപ്പെടെ, വെൻ്റിലേഷൻ, ലൈറ്റിംഗ് സംവിധാനങ്ങളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.