Follow the News Bengaluru channel on WhatsApp

വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ കരാറുകാരനെതിരെ കേസ്

ബെംഗളൂരു: നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ കരാറുകാരനെതിരെ കേസെടുത്തു.  ആനേക്കലിനടുത്തുള്ള സകലവാര സ്വദേശി ബാബു റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്.

വനമേഖലയിലെ അനധികൃത പൈപ്പ്‌ലൈൻ പ്രവൃത്തി ചോദ്യം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ വിനയകുമാറിനെതിരെയാണ് ബാബു വധഭീഷണി മുഴക്കിയത്. ഫെബ്രുവരി 16ന് സകലവാര വനമേഖലയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് പൈപ്പ് ലൈൻ ജോലികളിൽ ബാബു കൃത്രിമം കാട്ടിയതായി വിനയകുമാർ കണ്ടെത്തിയത്. ഇക്കാര്യം ചോദ്യം ചെയ്യാൻ ബാബു റെഡ്ഡിയെ വിളിച്ച വിനയകുമാറിനെ ഇയാൾ അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ വിനയകുമാർ നൽകിയ പരാതിയിലാണ് ബാബുവിനെതിരെ കേസെടുത്തത്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.