Follow the News Bengaluru channel on WhatsApp

മദ്യത്തിൽ ചേർക്കുന്നതിന് വെള്ളം നൽകാൻ വൈകി; യുവാവിനെ സുഹൃത്തുക്കൾ ആക്രമിച്ചു

ബെംഗളൂരു: മദ്യത്തിൽ ചേർക്കാൻ വെള്ളം നൽകാൻ വൈകിയതിനെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ ആക്രമിച്ചു. ആനേക്കലിലെ നാരായണപുരയ്ക്ക് സമീപമാണ് സംഭവം. മുരുഗേഷാണ് ആക്രമണത്തിനിരയായത്.

സംഭവത്തിൽ നാരായണപുര സ്വദേശികളായ സതീഷ്, നവീൻ എന്നിവർക്കെതിരെ ആനേക്കൽ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി മദ്യത്തിൽ ചേർക്കാൻ വെള്ളം ചോദിച്ച് സതീഷും നവീനും മുരുഗേഷിൻ്റെ വീട്ടിലെത്തി. വെള്ളം എടുക്കാൻ അകത്തേക്ക് പോയ മുരുഗേഷ് 15 മിനുറ്റ് വൈകിയാണ് എത്തിയത്. ഇതിൽ പ്രകോപിതരായ സുഹൃത്തുക്കൾ മുരുഗേഷിനെ ആക്രമിക്കുകയായിരുന്നു.

മുഖത്തും തലയ്ക്കും പരുക്കേറ്റ മുരുഗേഷിനെ വീട്ടുകാർ ഉടൻ ആനേക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി നിംഹാൻസിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾ ഒളിവിലാണ്. ഇരുവർക്കുമായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.