Follow the News Bengaluru channel on WhatsApp

ഐപിസി കർണാടക കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: യേശുക്രിസ്തുവിലുള്ള ജീവിതത്തിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്നു കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ. എസ്. ജോസഫ് പറഞ്ഞു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കർണാടകയുടെ  37-ാമത് വാർഷിക കൺവൻഷൻ (ബെംഗളൂരു സോൺ) ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും അഭിമുഖീകരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും എന്ന ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസിക്ക് കരുത്താകണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ മോഹൻ പി. ഡേവിഡും( കാസർഗോഡ്) പ്രസംഗിച്ചു. പാസ്റ്റർ റ്റി.എസ്.മാത്യൂസ് അധ്യക്ഷനായിരുന്നു. ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, അലക്സ് വെട്ടിക്കൽ, ബി.മോനച്ചൻ, റ്റി.ഡി.തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകും. ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് അധ്യക്ഷത വഹിക്കും.

ശനിയാഴ്ച രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് റിവൈവൽ മീറ്റിംങ്, ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ ഞായർ രാവിലെ 8.30 ന് തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യു , ജോയിന്റ് കൺവീനർമാരായ പാസ്റ്റർ ജോർജ് എബ്രഹാം ( റെനി ), ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ
എന്നിവരാണ് കൺവൻഷന്  നേതൃത്യം നൽകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.