Follow the News Bengaluru channel on WhatsApp

വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗ്‌; രണ്ടാംപതിപ്പിന് ഇന്ന് തുടക്കം

ബെംഗളൂരു: വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരിക്കും രണ്ടാംസീസണിലെ ആദ്യകളി. രാത്രി 7.30നാണ് മത്സരം നടക്കുക.

റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു, യുപി വാരിയേഴ്‌സ്‌, ഗുജറാത്ത്‌ ജയന്റ്‌സ്‌ എന്നിവയാണ്‌ മറ്റു ടീമുകൾ. ക്രിക്കറ്റ് തത്സമയം സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമ ആപ്പിലും കാണാം. രണ്ട്‌ വേദികളിലായി 22 കളികളുണ്ട്‌. മത്സരം നടക്കുന്ന വേദികൾ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയവും ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയവുമാണ്‌. രണ്ടുതവണ ടീമുകൾ പരസ്‌പരം ഹോം ആൻഡ്‌ എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. കൂടുതൽ പോയിന്റ്‌ നേടുന്ന ടീം നേരിട്ട്‌ ഫൈനലിലേക്കാണ്.

എലിമിനേറ്റർ കളിച്ച്‌ രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ ഫൈനലിലെത്താം. 90 കളിക്കാരാണ് അഞ്ച്‌ ടീമിലായിട്ടുള്ളത്. ഇതിൽ 30 പേര് വിദേശതാരങ്ങളുമാണ്. ഒരു ടീമിലെ 18 പേരിൽ ആറുപേർ വിദേശികളാണ്‌. വയനാട്ടുകാരായ മിന്നുമണി (ഡൽഹി ക്യാപിറ്റൽസ്‌) എസ്‌. സജന (മുംബൈ ഇന്ത്യൻസ്‌) ആശ ശോഭന (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്) എന്നിവരാണ് മലയാളി താരങ്ങൾ.

മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്‌ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറാണ്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്റെ ചുമതല ദേശീയ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയ്‌ക്കാണ്‌. മറ്റു മൂന്ന്‌ ടീമുകൾക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ്‌ നായികമാർ. ഡൽഹിയെ മെഗ്‌ ലാന്നിങും ഗുജറാത്ത്‌ ജയന്റ്‌സിനെ ബെത്ത്‌ മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.