Follow the News Bengaluru channel on WhatsApp

ബെംഗളൂരു ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു ഡിവിഷന് കീഴിലുള്ള 15 സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കേന്ദ്രത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിലാണ് പദ്ധതി ഏറ്റെടുക്കുന്നത്. നഗരത്തിലെ നാല് റെയിൽവേ സ്റ്റേഷനുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ ഈ സ്റ്റേഷനുകളെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ പറഞ്ഞു. കെആർ പുരം (21.1 കോടി രൂപ), കെംഗേരി (21 കോടി രൂപ), മല്ലേശ്വരം (20 കോടി രൂപ), വൈറ്റ്ഫീൽഡ് (23.3 കോടി രൂപ) എന്നിവയാണ് പദ്ധതിക്ക് കീഴിലുള്ള നഗരത്തിലെ നാല് റെയിൽവേ സ്റ്റേഷനുകൾ. ബംഗാർപേട്ട് (21.5 കോടി രൂപ), ചന്നപട്ടണ (20.9 കോടി രൂപ), ധർമപുരി (25.4 കോടി രൂപ), ദൊഡ്ഡബല്ലാപുർ (21.3 കോടി രൂപ), ഹിന്ദുപുർ (23.9 കോടി രൂപ), ഹൊസൂർ (22.3 കോടി രൂപ), കുപ്പം (17.6 കോടി രൂപ), മാലൂർ (20.4 കോടി രൂപ), മാണ്ഡ്യ (20.1 കോടി രൂപ), രാമനഗര (21 കോടി രൂപ), തുമകുരു (21.1 കോടി രൂപ) എന്നിവയാണ് പദ്ധതിക്ക് കീഴിലുള്ള മറ്റ്‌ റെയിൽവേ സ്റ്റേഷനുകൾ.

ബെംഗളൂരു-മാണ്ഡ്യ സെക്ഷനിൽ ചന്നപട്ടണയ്ക്കും സെട്ടിഹള്ളിക്കും ഇടയിലുള്ള കോളൂർ ഗേറ്റിന് സമീപം ലെവൽ ക്രോസ് 54-ൽ റോഡ് അണ്ടർബ്രിഡ്ജ് നിർമിക്കാനും പദ്ധതിയുണ്ട്. യെലഹങ്ക-ധർമ്മവാരം സെക്ഷനിലെ മക്കാജിപ്പള്ളിക്കും നാഗസമുദ്രത്തിനും ഇടയിൽ ചിന്നക്കോട്ടപ്പള്ളിയിലെ ലെവൽ ക്രോസ് 97-ൽ റോഡ് അണ്ടർബ്രിഡ്ജ് നിർമ്മിക്കും.

ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനു സമീപം മോസ്‌ക് റോഡിൽ (ഫ്രേസർ ടൗൺ) റോഡ് മേൽപ്പാലവും നിർമ്മിക്കും. ലെവൽ ക്രോസ് നമ്പർ 166ൽ റോഡ് മേൽപ്പാലത്തിൻ്റെ നിർമാണം ഉടൻ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 26 ന് വീഡിയോ ലിങ്ക് വഴി 15 സ്റ്റേഷനുകളുടെയും നാല് റെയിൽവേ പാലങ്ങളുടെയും നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.