Follow the News Bengaluru channel on WhatsApp

വരുമാന നഷ്ടം വരുത്തിയ ബിഎംടിസി ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 11 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. ബിഎംടിസി ചീഫ് അക്കൗണ്ട്‌സ് ഓഫീസർ, ഫിനാൻഷ്യൽ അഡ്വൈസർ, എന്നിവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസാണ് കേസെടുത്തത്.

ബിഎംടിസി സെക്യൂരിറ്റി ആൻ്റ് വിജിലൻസ് ഓഫീസറായ സി. കെ.രമ്യ നൽകിയ പരാതിയിലാണ് നടപടി. ബിഎംടിസിയുടെ വാണിജ്യ വിഭാഗം സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മാസവും ജിഎസ്‌ടിക്കും ലൈസൻസ് ഫീസിനും ഇൻവോയ്‌സ് നൽകണം. എന്നാൽ 2021 മാർച്ചിനും 2022 ഡിസംബറിനും ഇടയിൽ, വാണിജ്യ വിഭാഗത്തിൽ നിന്നുള്ള ഫീസും അനുബന്ധ ജിഎസ്ടിയും അടയ്ക്കുന്നതിൽ നിന്ന് നിരവധി സ്ഥാപനങ്ങളെ ഒഴിവാക്കിയതായി കണ്ടെത്തി. പകരം സ്ഥാപനങ്ങൾക്ക് 456 ക്രെഡിറ്റ് നോട്ടുകൾ ഉദ്യോഗസ്ഥർ നൽകിയതായും കണ്ടെത്തി.

ക്രെഡിറ്റ് നോട്ടുകൾ പരിശോധിക്കാതെ അക്കൗണ്ട്സ് വിഭാഗം ഇളവ് അനുവദിച്ചതിനാൽ ബിഎംടിസിയുടെ ഖജനാവിന് 11.81 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടായതായി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും വിശദ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.