Follow the News Bengaluru channel on WhatsApp

ഐ.പി.സി. വാർഷിക കൺവെൻഷൻ നാളെ സമാപിക്കും

ബെംഗളൂരു: ദൈവം കനിഞ്ഞരുളിയ അവസരങ്ങള്‍ വിശ്വാസികള്‍ പാഴാക്കരുതെന്ന് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക 37-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ രണ്ടാം ദിന രാത്രി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ തങ്ങളുടെ അവസരത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാസ്റ്റര്‍മാരായ അലക്‌സ് വെട്ടിക്കല്‍, റ്റി.ഡി.തോമസ് എന്നിവരും പ്രസംഗിച്ചു.
പാസ്റ്റര്‍ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു. ഇവാ. റിനു തങ്കച്ചന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.

പകല്‍ നടന്ന ഉപവാസ പ്രാര്‍ഥനയ്ക്ക് പാസ്റ്റര്‍ സാജന്‍ ജോയ് മുഖ്യ സന്ദേശം നല്‍കി.
ഉച്ചയ്ക്ക് നടന്ന സോദരി സമാജം സമ്മേളനത്തില്‍ പ്രസിഡന്റ് സിസ്റ്റര്‍ ലില്ലിക്കുട്ടി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മേഴ്‌സി വില്‍സണ്‍ വചന സന്ദേശം നല്‍കി.
ശുശ്രൂഷയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച മടിക്കേരി ശുശ്രൂഷകന്‍ പാസ്റ്റര്‍ റ്റി.എസ്.വര്‍ഗീസിനെ ഐ.പി.സി കര്‍ണാടക സ്റ്റേറ്റ് ഫലകം നല്‍കി ആദരിച്ചു.
ശനിയാഴ്ച ഇന്ന് രാവിലെ 8.30 ന് ബൈബിള്‍ ക്ലാസ്, 10 ന് റിവൈവല്‍ മീറ്റിംങ്, ഉച്ചയ്ക്ക് 2.30 മുതല്‍ പി.വൈ.പി.എ , സണ്‍ഡേസ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനവും നടക്കും.
വൈകിട്ട് പാസ്റ്റര്‍മാരായ ബി.മോനച്ചന്‍ (കായംകുളം), സാം ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

നാളെ രാവിലെ 8.30 ന് തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കണ്‍വെന്‍ഷന്‍ സമാപിക്കും. ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോസ് മാത്യു , ജോയിന്റ് കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം (റെനി), ബ്രദര്‍ റെജി ജോര്‍ജ്, ബ്രദര്‍ ഷാജി പാറേല്‍ ,പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ജോമോന്‍ ജോണ്‍
എന്നിവര്‍ നേതൃത്യം നല്‍കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.