Follow the News Bengaluru channel on WhatsApp

തൃശ്ശൂര്‍ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നല്‍കി ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ്. ഫെബ്രുവരി 25,27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ തോതില്‍ നിബന്ധനകള്‍ പാലിച്ചാണ് വെടിക്കെട്ട് നടത്തേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 27-നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. ഇതിനോടനുബന്ധിച്ച്‌ 25ന് സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നതാണ്. കലക്ടറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനമായത്. പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമാരനല്ലൂർ ദേശങ്ങള്‍ കലക്ടറുടെ ചർച്ചയില്‍ പങ്കെടുത്തു.

ആചാരപ്രകാരം നടക്കുന്ന വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ ഇത്തവണ പൂരം ചടങ്ങ് മാത്രമായി കുറയ്ക്കുമെന്ന് ദേശക്കാർ ചർച്ചയില്‍ അറിയിച്ചിരുന്നു. അപകട സാധ്യത മുൻനിർത്തിയാണ് നേരത്തെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.