Follow the News Bengaluru channel on WhatsApp

മനുഷ്യക്കടത്ത്; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശികളുടെ മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ ഓപ്പറേഷനിലാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ പ്രതികൾ രാമമൂർത്തി നഗറിൽ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജങ്ക് കളക്ഷൻ ആൻഡ് സെപ്പറേഷൻ യൂണിറ്റ് സ്ഥാപിച്ച് ബംഗ്ലാദേശിൽ നിന്ന് കടത്തികൊണ്ടുവന്നവരെ ഈ സ്ഥലത്ത് ഹാൽദർ താമസിപ്പിച്ചതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന സംഘം ആധാർ കാർഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും വ്യാജമായി ഉണ്ടാക്കിയതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളുരുവിലെ ആനന്ദപുരയിലും സമാനമായ ഒരു യൂണിറ്റ് സ്ഥാപിക്കുകയും ഭൂമി പാട്ടത്തിന് എടുത്ത് ടെൻ്റ് സ്ഥാപിക്കുകയും ചെയ്തു. 20ലധികം ബംഗ്ലാദേശി കുടുംബങ്ങളാണ് ഇതിൽ താമസിച്ചിരുന്നത്. ഈ കുടുംബങ്ങളെ മനുഷ്യക്കടത്ത് വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.